നോയിഡ സർവകലാശാലയിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് ഒളിവിൽ

ലഖ്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഗൗതം ബുദ്ധ സർവകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ നിന്ന് സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി അവിടെ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ മുതൽ ഒളിവിൽ പോയ ഭർത്താവിനും അമ്മായിയമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

സമീപത്തെ ജിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവ് ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ഏറെ നാളായി സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. യുവതിയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.

ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഭർത്താവ് മദ്യലഹരിയിലായിരുന്നെന്നും തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കാണാതായ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ജീവനക്കാരുടെ ക്വാർട്ടേഴ്സിന്‍റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി മുതിർന്ന പൊലീസ് ഓഫീസർ ശിവഹാരി മീണ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - Woman's body found in water tank at Greater Noida university, husband absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.