റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍; കൊലപാതകമെന്ന് നിഗമനം

കൊല്ലം: ചെമ്മാമുക്കിലെ റെയില്‍വേ കെട്ടിടത്തില്‍ അഴുകിയ നിലയില്‍ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് (32) മരിച്ചത്. ഡിസംബർ 29 മുതൽ ഇവരെ കാണാനില്ലെന്ന് കുടുംബം കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ ചെവിക്ക് പിന്നിലും കഴുത്തിലും മുറിവുണ്ടായിരുന്നു. ചില വസ്ത്രഭാഗങ്ങൾ മാത്രമാണ് സമീപം ഉണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടത്തിന് പിറകിലെ കിണറ്റില്‍ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലോട്ടറിയും സൗന്ദര്യ വര്‍ധക വസ്തുകളും വില്‍ക്കലായിരുന്നു ഉമയുടെ ജോലി. ബീച്ചില്‍നിന്ന് ലഭിച്ച ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. ഭർത്താവ് ബിജു മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. ഏഴും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. റെയില്‍വേ സ്റ്റേഷന് സമീപത്തെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാർ പറയുന്നത്. 

Tags:    
News Summary - Woman's body rotting in railway building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.