മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവം; ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി, ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും

കൊച്ചി : യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർ വീട്ടുടമയ്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരുകളിൽ പോലും അവ്യക്തത നിലനിൽക്കുകയാണ്.

കൊച്ചി ഇളംകുളത്തിനടുത്ത് ചെലവന്നൂരിലെ വാടകവീട്ടിൽ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ് കെട്ടിയ നിലയിലാണ് ഇന്നലെ ദിവസങ്ങളോളം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തിയത്. ഒരു വർഷമായി ലക്ഷ്മി എന്ന യുവതി ഭർത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്. നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവ് കൊലപാതകത്തിന് ശേഷം കടന്ന് കളഞ്ഞുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വീട്ടുടമ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും.

Tags:    
News Summary - Woman's murder: Search intensified for husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.