തൃശൂർ: വായ്പ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ. ലെനിനെ (54) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടയമില്ലാത്ത ഭൂമിക്ക് വായ്പ തരപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കണ്ണൂർ സ്വദേശിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നര ഏക്കർ ഭൂമിക്ക് പട്ടയം തരപ്പെടുത്താമെന്നും ഭൂമിയുടെ ആധാരം പണയപ്പെടുത്തി വായ്പ ശരിയാക്കി നൽകാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. സുഹൃത്ത് മുഖേനയാണ് യുവതി ലെനിനെ പരിചയപ്പെട്ടത്. പട്ടയത്തിന്റെയും വായ്പയുടേയും കാര്യങ്ങൾ സംസാരിക്കാൻ തൃശൂരിൽ വരാന്‍ ആവശ്യപ്പെട്ടു.
കണ്ണൂരിൽനിന്നെത്തിയ യുവതി തൃശൂരിലെ ഹോട്ടലിൽ താമസിച്ചു. മുറിയെടുത്ത് നൽകിയത് ലെനിൻ തന്നെ ആയിരുന്നു. രേഖകളിൽ ഒപ്പുവയ്ക്കാനെന്ന വ്യാജേന മുറിയിൽ എത്തിയ ശേഷം യുവതിയെ ആക്രമിച്ചെന്നാണ് പരാതി. ഇവരെ വിവിധ രേഖകളിൽ ഒപ്പ് വെപ്പിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
തോർത്ത് മുണ്ട് ഉപയോഗിച്ച് കൈകൾ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ പരാതിയിൽ തൃശൂർ ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അന്വേഷണം തുടങ്ങി. വ്യാജ ആധാരമുണ്ടാക്കി വായ്പ വാങ്ങിയ 19 കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.