തളിക്കുളം: മോഷ്ടിച്ച വസ്തുക്കളുമായി കടന്നുകളഞ്ഞ നാടോടി സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയെങ്കിലും നഗ്നത കാണിച്ച് രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചക്ക് തളിക്കുളം ഗവ. ഹൈസ്കൂളിന് സമീപമായിരുന്നു സംഭവം. ബ്ലോക്ക് ഓഫിസിന് സമീപത്ത് വീടുകളുടെ മുറ്റത്ത് ഒളിഞ്ഞു നിൽക്കുന്നത് വീട്ടമ്മ കണ്ടതോടെ നാട്ടുകാരെ വിവരം അറിയിച്ചു. ഇതോടെ അവിടെനിന്ന് ഓടിച്ചു വിട്ടു. ചില വീടുകളിൽനിന്ന് പാത്രങ്ങളും മറ്റും കാണാതായതോടെ നാട്ടുകാർ ബൈക്കിൽ പോയി തിരച്ചിൽ നടത്തി. ഗവ. ഹൈസ്കൂളിന് സമീപം നാല് നാടോടി സ്ത്രീകളെ കണ്ടെത്തി.
മൂന്നു പേരുടെ കൈവശമുള്ള തുണിക്കെട്ട് പരിശോധിച്ചപ്പോൾ നിറയെ പാത്രങ്ങളും അടക്കയും കത്തിയും കണ്ട് നാട്ടുകാർ അമ്പരന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയുടെ കൈവശമുണ്ടായിരുന്ന കെട്ട് പരിശോധിക്കാൻ അനുവദിച്ചില്ല. തിരക്കുള്ള റോഡിൽവെച്ച് നാട്ടുകാർ ബലം പ്രയോഗിച്ച് കെട്ട് പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് ആ നാടോടി സ്ത്രീ വസ്ത്രം ഉരിഞ്ഞത്. ഇതോടെ നാട്ടുകാർ പിൻമാറി.
നാല് സ്ത്രീകളും മോഷ്ടിച്ച വസ്തുക്കളുമായി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാടോടി സ്ത്രീകൾ മണലൂർ, കാരമുക്ക് മേഖലയിലെ നിരവധി വീടുകളിൽ മോഷണം നടത്തിയിരുന്നു. ഇവരുടെ തുണിക്കെട്ടിൽ കത്തി കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.