പന്തളം: പട്ടാപ്പകൽ മാരകായുധവുമായി യുവാവ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒടുവിൽ പൊലീസും ഫയർഫോഴ്സും എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം, മുളമ്പുഴ തൂതിക്കാട് വലിയതറയിൽ ഫിലിപ്പിന്റെ മകൻ ജൂഡി എന്ന ജോജൻ ഫിലിപ്പിനെയാണ്(38) രണ്ടുമണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തിയത്.
പന്തളം മാവേലിക്കര റോഡിൽ കുന്നിക്കുഴി ജങ്ഷനിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കഴിഞ്ഞ ഒമ്പതിന് കുന്നിക്കുഴി ജങ്ഷന് സമീപം വയലിൻ ദുരൂഹസാഹചര്യത്തിൽ മരിച്ച മൊട്ടവർഗീസ് എന്ന വർഗീസിന്റെ സഹോദരനാണ് ഇദ്ദേഹം. മാരകായുധവുമായി കുന്നിക്കുഴി ജങ്ഷനിൽ നിർത്തിയിട്ട വാഹനങ്ങളുടെ മുകളിൽകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വാഹനത്തിന്റെ ചില്ലുകളും തകർത്തു. സംഭവമറിഞ്ഞ് പന്തളം പൊലീസും അടൂരിൽനിന്ന് ഫയർഫോഴ്സ് സംഘവും എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.