കൊച്ചി: മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ യുവാവ് പൊലീസ് പിടിയിൽ. ഏനാനല്ലൂര്‍ മുല്ലുപ്പുഴച്ചാല് മുത്തിയാട്ടുശ്ശേരില് വീട്ടില്‍ ശരത്തി (20) നെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ തീർഥാടനത്തിന് വന്ന പത്തനംതിട്ട സീതത്തോട് സ്വദേശി തോമസ് ശാമുവേലിന്റെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളാണ് മോഷ്ടിച്ചത്. തുടർന്ന് കറങ്ങി നടക്കുന്നതിനിടെ വാഴക്കുളം മണിയന്തടം ഭാഗത്തുവെച്ച് പട്രോളിങ് നടത്തി വന്ന പൊലീസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി കാലടി പൊലീസിന് കൈമാറി. എസ്.ഐ മാത്യു അഗസ്റ്റിന്, എ.എസ്.ഐമാരായ എഡിസണ് മാത്യു, പി.വി. എല്‍ദോസ്, പി.എം. ജിന്സണ്, സി.പി.ഒ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.