കണ്ണപുരം: ഉടമസ്ഥനിൽനിന്ന് വാടകക്ക് കുറച്ചു ദിവസത്തെ ആവശ്യത്തിനായി കൊണ്ടുപോയ കാർ മറിച്ചുവിൽപന നടത്തി ഒളിവിൽ പോയ യുവാവിനെ പൊലീസ് പിടികൂടി. മയ്യിൽ ചെറുപഴശ്ശി കൊട്ടപൊയിൽ സ്വദേശി ശംസുദ്ദീന്റെ മകൻ പുതിയേടത്ത് വാജിഹുദ്ദീനെ (32)യാണ് കണ്ണപുരം എസ്.ഐ അനൂപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എ.എസ്.ഐ റഷീദ് നാറാത്തും സംഘ പിടികൂടിയത്.
2020 ജൂലൈ മാസത്തിൽ കണ്ണപുരം താവം സ്വദേശി കെ.വി. അജീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.കെ 4365 നമ്പർ വാഗണർ കാറാണ് പ്രതി വാടകക്ക് കൊണ്ടുപോയത്. കാർ തിരിച്ചു ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് വ്യാജരേഖ ചമച്ച് കാർ മറിച്ചുവിറ്റതായ വിവരം ലഭിച്ചത്. ഇതിനിടെ യുവാവ് ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് കോടതി നിർദേശ പ്രകാരം കേസെടുത്ത പൊലീസ് പ്രതി നാട്ടിലെത്തിയ വിവരത്തെ തുടർന്ന് കൊട്ടപൊയിലിലെ വീട്ടിൽ വെച്ച് അറസ്റ്റു ചെയ്യുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തതായി കണ്ണപുരം എസ്.ഐ അനൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.