മു​ഹ​മ്മ​ദ്

ആ​ഷി​ഖ്

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് മോ​ഷ്​​ടി​ച്ച ബൈക്കുമാ​യി പി​ടി​യി​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി പി​ടി​യി​ൽ. ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് ആ​ഷി​ഖ് (23) ആ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്.

ര​ണ്ടു​മാ​സം മു​മ്പ് വാ​ടാ​ന​പ്പ​ള്ളി​യി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച ബൈ​ക്കി‍െൻറ ന​മ്പ​ർ മാ​റ്റി ഓ​ടു​ന്ന​തി​നി​ടെ ഇ​യാ​ൾ പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. വി​ല​കൂ​ടി​യ ബൈ​ക്കു​ക​ൾ മാ​ത്രം മോ​ഷ്​​ടി​ക്കു​ക​യാ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഹ​ണി കെ. ​ദാ​സ് പ​റ​ഞ്ഞു.

പ​ൾ​സ​ർ-220 ബൈ​ക്കാ​ണ് ഏ​റെ​യും മോ​ഷ്​​ടി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി സ്​​റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ​ര​പ്പ​ന​ങ്ങാ​ടി സി.​ഐ. ഹ​ണി കെ. ​ദാ​സ്, എ​സ്.​ഐ. നൗ​ഷാ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Young man arrested for stealing vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.