അങ്കമാലി: അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ യുവാവിനെ നാർകോട്ടിക് അന്വേഷണ സംഘവും പൊലീസും ചേർന്ന് നാടകീയമായി പിടികൂടി. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരനായ പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേത്ത് വീട്ടിൽ സുധീറാണ് (24) പിടിയിലായത്. ജില്ല റൂറൽ എസ്.പി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച പുലർച്ച 6.30ഓടെ റൂറൽ ജില്ല ആന്റി നാർകോട്ടിക് പ്രത്യേക അന്വേഷണ വിഭാഗവും അങ്കമാലി പൊലീസും ചേർന്ന് ദേശീയപാതയിൽ അങ്കമാലി കെ. എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബസ് തടഞ്ഞ് നിർത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് ഹെൽമറ്റിൽ പൊതിഞ്ഞ് രഹസ്യമായി സൂക്ഷിച്ചിരുന്ന 50 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.ഹെൽമറ്റ് ബാഗിൽ പൊതിഞ്ഞ് െവച്ചിരിക്കുകയായിരുന്നു. ഇയാൾ ഡിഗ്രി മുതൽ പഠിച്ചത് ബംഗളൂരുവിലാണ്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതോടെ സി.ജെ എന്ന് വിളിക്കുന്ന സുഡാൻ വംശജൻ ബൈക്കിൽ ''ഹെന്നൂർ'' എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്നാണ് ഇയാൾ പറയുന്നത്. പിടികൂടിയ എം.ഡി.എം.എക്ക് ലക്ഷങ്ങൾ വിലവരും. ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻ കുട്ടി, സക്കറിയ മാത്യു, എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐ റെജിമോൻ , സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.