ശ്രീ​ജി​ത്ത്

മാഹിയിൽ നിന്നും കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റിൽ

വടകര: എക്സൈസ് സര്‍ക്കിള്‍ പാർട്ടി മാഹി റെയിൽവേ സ്റ്റേഷൻ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിൽ 12 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം ചലവറ പിള്ളത്ത് വീട്ടിൽ ശ്രീജിത്ത്(26)നെയാണ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പരിശോധനക്ക് വടകര എക്സൈസ് സി.ഐ ടി.എം. ശ്രീനിവാസന്‍, പ്രിവന്റിവ് ഓഫിസർമാരായ കെ.പി. സുനില്‍, പി.പി. രാമചന്ദ്രൻ, അബ്ദുള്‍ സമദ്, സിവില്‍ എക്സൈസ് ഓഫിസർമാരായ കെ.എൻ. ജിജു, പി. ലിനീഷ്, ഡ്രൈവർ ബബിൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Young man arrested with smuggled liquor from Mahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.