നെടുങ്കണ്ടം: ചേമ്പളത്ത് പിന്നാക്ക വിഭാഗത്തില്‍പെട്ട യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ചേമ്പളം ബ്രാഞ്ച് സെക്രട്ടറി മുള്ളുകാലയില്‍ ഷാരോണ്‍(30), ചേമ്പളം മഠത്തില്‍ ദിപിന്‍(31), വട്ടപ്പാറ പുളിമൂട്ടില്‍ സോനു (20) എന്നിവരെയാണ് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചേമ്പളം മരുതുങ്കല്‍ ലിനോ ബാബു (30) നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 14ന് വൈകീട്ട് 6.30 ഓടെ ഷാരോണിന്‍റെ നേതൃത്വത്തിലെ സംഘം ചേമ്പളത്ത് എത്തി ആക്രമിക്കുകയായിരുന്നെന്നാണ് ലിനോയുടെ പരാതി.
ലിനോ ബാബുവിനെ സംഘം ചേര്‍ന്ന് ഹെല്‍മറ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും രാത്രി 11ന് ശേഷം ഷാരോണും സംഘവും ചേമ്പളം ടൗണില്‍ വടിവാള്‍ റോഡില്‍ ഉരസി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ലിനോ കട്ടപ്പന ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചേമ്പളത്തുനിന്ന് ഷാരോണിനെയും മറ്റ് രണ്ട് പ്രതികളെയും നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, പരാതിക്കാരന്‍ പട്ടികജാതി വിഭാഗക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ താമസം നേരിട്ടതിനാല്‍, ആവശ്യപ്പെടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.