ബൈക്കപകടത്തില്‍ യുവാവിന്‍റെ മരണം: ദുരൂഹതയെന്ന് ബന്ധുക്കള്‍

ചാമംപതാല്‍: കരോട്ടുമുറിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. വിശദ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നാസറിന്‍റെ പിതാവ് സെയ്‌നുദ്ദീന്‍ റാവുത്തര്‍, ഭാര്യ ആമിന എന്നിവര്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.

12ന് രാവിലെ എട്ടരയോടെയാണ് വീട്ടില്‍നിന്ന് ചാമംപതാലിലെ മൊബൈല്‍ കടയിലേക്ക് പോകുമ്പോള്‍ നാസര്‍ സഞ്ചരിച്ച ബൈക്ക് പനമൂട് ഭാഗത്തുവെച്ച് അപകടത്തില്‍പെട്ടത്.

രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ബൈക്ക് തെന്നിമറിഞ്ഞ് തലയടിച്ച് വീണതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിലും തലയില്‍ ഗുരുതര പരിക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍, സ്റ്റാന്‍ഡ് തട്ടി ബൈക്ക് മറിഞ്ഞതാണെന്നും നാസറിന്‍റെ പിഴവുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും ഒരു കാര്‍ യാത്രികന്‍ മൊഴി നല്‍കിയതായും പറയപ്പെടുന്നു. ഇതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും മറ്റേതോ വാഹനം തട്ടിയാകാം അപകടമുണ്ടായതെന്നും പരാതിയില്‍ പറയുന്നു.

Tags:    
News Summary - Young man dies in bike accident: Relatives say it was a mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.