വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ച യുവാവിന് മൂന്നു വർഷം തടവ്

കൊച്ചി: വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. ഇടപ്പള്ളി സ്വദേശിനിയായ ഡോക്​ടര്‍ നല്‍കിയ പരാതിയിൽ ചങ്ങനാശ്ശേരി പെരുമണ്ണ സ്വദേശി പ്രശാന്ത് എസ്. തോമസിനാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി മൂന്നുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. 2011-12 കാലയളവില്‍ വിവാഹ വാഗ്​ദാനം നല്‍കി അഞ്ചുതവണ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

പ്രണയത്തിലായശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതി വിവാഹത്തില്‍നിന്ന് പിന്മാറിയെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ചങ്ങനാശ്ശേരി പൊലീസ് രജിസ്​റ്റർ ചെയ്​ത കേസ് ക്രൈംബ്രാഞ്ചാണ് അ​ന്വേഷിച്ചത്. യുവതിയുടെ ആവശ്യപ്രകാരം കേസ്​ പിന്നീട്​ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - Young man jailed for molesting young doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.