കൊച്ചി: എറണാകുളം കളത്തിപ്പറമ്പ് റോഡിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. സംഭവത്തിൽ വിശദ അന്വേഷണം നടത്തുന്നതിനാണിത്. നെട്ടൂർ പൂതേപ്പാടം വീട്ടിൽ ഹർഷാദ് മുഹമ്മദ് (30), കുമ്പളം കൈതാരം വീട്ടിൽ തോമസ് ചാക്കപ്പൻ (53), മാടവന കളപ്പുരക്കൽ വീട്ടിൽ സുധീർ (38) എന്നിവരാണ് പ്രതികൾ.
വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പിൽ വീട്ടിൽ ശ്യാം ശിവാനന്ദനാണ് (33) കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ച 2.30യോടെ എറണാകുളം കളത്തിപ്പറമ്പ് റോഡിലായിരുന്നു കൊലപാതകം. രണ്ട് സംഘവും ലൈംഗിക ഇടപാടിനായി ട്രാൻസ്‌ജെൻഡറുകളെ അന്വേഷിച്ച് എറണാകുളത്ത് എത്തിയതായിരുന്നു. ഇതിനിടെ പരസ്പരം വാക്തർത്തിലാകുകയും ഹർഷാദ് കാറിൽനിന്ന് കത്തിയെടുത്ത് ശ്യാമിനെയും കൂട്ടുകാരെയും കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു.
കുത്തേറ്റ മുട്ടിനകം സ്വദേശി അരുൺ ആന്റണി, മട്ടാഞ്ചേരി സ്വദേശി അമൽ എന്നിവർ ആശുപത്രി വിട്ടു.ഓടിരക്ഷപ്പെട്ട ശ്യാമിനെയും അരുണിനെയും അമലിനെയും ഒരു ഓട്ടോഡ്രൈവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ, ശ്യാമിനെ രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം. ശ്യാമിനെ കുത്താൻ ഉപയോഗിച്ച കത്തി നെട്ടൂരിലെ ഒരു ചായക്കടക്ക് പിന്നിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.