: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് സ്വര്‍ണം കവര്‍ന്നു. 25ന് ആയായിരുന്നു സംഭവം. കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മുനീറിെൻറ ഉടമസ്ഥതയിലുള്ള റൂബി ഗോള്ഡില്നിന്നാണ് 30ൽ താഴെ പ്രായം തോന്നിക്കുന്ന യുവാവ് കടക്കാരനെ കബളിപ്പിച്ച് മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണവുമായി കടന്നത്.
യുവാവ് ആദ്യം രാവിലെ കടയിലെത്തുകയും ആഭരണം നോക്കിയശേഷം പുതിയതൊരെണ്ണം ഓർഡർ ചെയ്ത് മടങ്ങുകയായിരുന്നു. പിന്നീട് വൈകീട്ട് മൂന്നോടെ വീണ്ടും കടയിലെത്തിയ യുവാവ് മറ്റൊരു മോഡല്‍ ആവശ്യപ്പെടുകയും കടക്കാരൻ ആഭരണം എടുക്കുന്നതിനിടെ തുലാസ്സിൽ തൂക്കി വെച്ച ആഭരണം കൈക്കലാക്കിയ ശേഷം മാതാവിനെയും കൂട്ടി വരാമെന്നും പറഞ്ഞ് സ്ഥലം വിടുകയുമായിരുന്നു.
ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ചാണ് മോഷ്ടാവ് കടയിലെത്തിയത്. കടയിലെ ആഭരണത്തിെൻറ കുറവു കണ്ട് പരിശോധിച്ചപ്പോഴാണ് ആഭരണം മോഷണം പോയ വിവരം അറിയുന്നത്. ആഭരണം കവർന്ന യുവാവിെൻറ ചിത്രം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഉടമ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.