റാന്നി: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അസ്റ്റ് ചെയ്തു. ഇടമുറി വലിയപതാല്‍ വാലന്‍പാറ പെരുമ്പ്രാവില്‍ ദീപുവാണ് (27) പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് വലിയപതാലില്‍ ആയിരുന്നു സംഭവം. മദ്യപിച്ച് വ്യാപാരസ്ഥാപനത്തിന് മുന്നില്‍ കത്തിയുമായി ബഹളം സൃഷ്ടിക്കുന്നുവെന്ന സ്ഥാപനമുടമയുടെ പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. പൊലീസ് എത്തി വിവരം തിരക്കുന്നതിനിടെ പ്രതി എ.എസ്.ഐ അനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിക്കുകയും പിടിച്ചുതള്ളുകയും യൂനിഫോം കീറുകയും ചെയ്തു. ലോക്ഡൗണിൽ ചാരായം വാറ്റിയ കേസിലും കുത്തുകേസിലും അടിപിടിയിലും പ്രതിയായി ഒന്നിലധികം തവണ റിമാന്ഡിലായിട്ടുള്ളയാളാണ് പ്രതി. ഈ കേസിലെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.എസ്.ഐയോടുള്ള മുന്‍വൈരാഗ്യത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ ജര്‍ലിന്‍ വി.സ്കറിയയുടെ നിര്‍ദേശപ്രകാരം എ.എസ്.ഐമാരായ ബി അനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, സി.പി.ഒ അബ്ദുൽ സലിം എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.