യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.

തിരുവനന്തപുരം: കൂതാളിയില്‍ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയില്‍. വെള്ളറട കൂതാളി കരണ്ടകത്തിന്‍ പാറ സ്വദേശിയായ വിനോദ് (32) ആണ് പിടിയിലായത്. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃതുല്‍ കുമാറിന്റ നേത്രത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ഉച്ചത്തില്‍ അസഭ്യം വിളിക്കുകയും കമ്പി കൊണ്ട് യുവതിയുടെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എസ്.ഐമാരായ രതീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.സി.പി.ഒ സനല്‍കുമാര്‍, സി.പി.ഒ പ്രഭുല്ലകുമാര്‍, ജോസ്, സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Tags:    
News Summary - youth arrested for attacking woman in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.