ജുനൈദുല്ല
മലപ്പുറം: കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തിവീശിയ സംഭവത്തില്‍ യുവാവ് പിടിയിൽ. മേല്‍മുറി സ്വദേശി ജുനൈദുല്ലയെയാണ് (29) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ പരാതി നല്കാന് തയാറാകാതിരുന്നതിനാല്‍ പൊലീസ് സ്വമേധയ കേസെടുത്ത് അറസറ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മേല്‍മുറിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ ഇടപെട്ട യുവാവ് കത്തിയെടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
അരയില്‍ തിരുകിയ കത്തി പുറത്തെടുത്ത് വീശുന്നതും കൈയേറ്റം ചെയ്യുന്നതും കൂടി നിന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലുള്ള വാക്കേറ്റമാണ് പുറമെ നിന്നുള്ളവരടക്കം ഇടപെട്ട് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വിദ്യാർഥികളെ ആക്രമച്ചതിനു പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന ആരോപണവുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകൾ രംഗത്തെത്തിരുന്നു. അതേസമയം, സംഘർഷത്തിന്റെ ഉത്തരവാദിത്തം എസ്.ഡി.പി.ഐയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ജില്ല സെക്രട്ടേറിയറ്റ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.