ഇരവിപുരം: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന യുവാവിനെ ഇരവിപുരം പൊലീസ് പിടികൂടി. വടക്കേവിള അയത്തിൽ പന്തപ്ലാവിള തെക്കതിൽ വീട്ടിൽ എസ്. അമീർഷാ (മാട് - 35) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ വടക്കേവിള എ.എസ് വില്ലക്ക് സമീപം റോഡിന്‍റെ വശത്ത് നിന്ന ശക്തികുളങ്ങര സ്വദേശിയായ വയോധികയുടെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇയാൾ കവർന്നത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ അയത്തിൽനിന്ന് പൊലീസ് പിടികൂടി.
പള്ളിമുക്കിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച മോഷണമുതൽ കണ്ടെടുത്തു. ഇയാൾ കഴിഞ്ഞയാഴ്ച പാലത്തറയിൽ ഒരു സ്ത്രീയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചിരുന്നതായും പൊലീസിനോട് സമ്മതിച്ചു. ബൈക്കിൽ മീൻ കച്ചവടം നടത്തുന്ന ഇയാൾ രാവിലെ ഒമ്പതിന് ശേഷമുള്ള സമയമാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ഫിലോപ്പോസ്, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ദീപു, വിനുവിജയ്, അഭിലാഷ്, അമ്പു, ദിലീപ് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.