കോഴിക്കോട്: വിൽപനക്കായി എത്തിച്ച എം.ഡി.എം.എയുമായി കള്ളൻതോട് ബസാറിനടുത്തുനിന്ന് യുവാവ് പിടിയിൽ. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ ആഷിക്ക് അലിയെയാണ് (23) സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് 4.25 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയത്. എൻ.ഐ.ടി, കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ആവശ്യക്കാർ വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടാൽ ബൈക്കിലോ, കാറിലോ എത്തി ലഹരി കൈമാറലാണ് രീതി. ആഷിക്ക് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ആളുകളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡൻസാഫ് എസ്.ഐ കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, പി.കെ. സരുൺ കുമാർ, എം.കെ. ലതീഷ്, എം. ഷിനോജ്, ഇ.വി. അതുൽ, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമദ് മഷ്ഹൂർ, കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ബാലകൃഷ്ണൻ, എ.എസ്.ഐ ലീന, ബിജേഷ്, ബിജു, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.