ശാസ്താംകോട്ട: എം.ഡി.എം.എയും ലഹരിഗുളികകളുമായി യുവാവ് പിടിയില്‍. കുന്നത്തൂര്‍ പോരുവഴി ഇടക്കാട് മലവാതില്‍ ശ്രീമൂലം വീട്ടില്‍ ഉദയന്‍ (20) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 875 മില്ലി ഗ്രാം എം.ഡി.എം.എയും മറ്റൊരു ഗുളികയുമാണ് പിടിച്ചെടുത്തത്.
ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സിന്തറ്റിക് മയക്കുമരുന്നുകളുടെ വിൽപനയും ഉപയോഗവും കൂടുന്നത് തടയാന്‍വേണ്ടി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ റോബര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ കുന്നത്തൂര്‍ താലൂക്കില്‍ പ്രത്യേക എക്സൈസ് ഷാഡോ ടീമിനെ രൂപവത്കരിച്ചിരുന്നു.
ഒരുമാസമായി ലഹരിവില്‍പനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ബംഗളൂരു യാത്രയില്‍ മുളവന സ്വദേശിയായ യുവാവില്‍നിന്നാണ് ഉദയന്‍ ലഹരിമരുന്ന് ഉപയോഗം തുടങ്ങിയത്. പിന്നീട് ലഹരിവില്‍പനയിലേക്ക് മാറുകയായിരുന്നു.
ഉദയനെ ചോദ്യംചെയ്തതില്‍നിന്നും ജില്ലയിലെ മയക്കുമരുന്ന് ഉപയോഗിക്കുന്നതും വിൽപനക്കാരുമായ നിരവധി യുവാക്കളുടെ വിവരങ്ങള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടര്‍ അജയകുമാര്‍, അസി. എക്സൈസ് ഇൻസ്പെക്ടര്‍ സനില്‍കുമാര്‍, പ്രത്യേക ഷാഡോ അംഗങ്ങളായ അനീഷ്, അജയന്‍, ശ്യാംകുമാര്‍, അശ്വന്ത് എസ്. സുന്ദരം എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡ് തുടരുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.