വടകര: മയക്കുമരുന്നുമായി റെയിൽവേ വടകര സ്റ്റേഷൻ പരിസരത്തു വെച്ച് യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി മുത്താമ്പി സ്വദേശി അറഫ ഹൗസിൽ ഷിറാസ് മൊയ്തീനെയാണ്(22) വടകര എസ്. ഐ കെ.കെ. രേഷ്മയും സംഘവും ചേർന്ന് പിടികൂടിയത്.
20 ഗ്രാം എം. ഡി.എം.എയും,1.47 ഗ്രാം ഹഷീഷും ഇയാളിൽ നിന്നും കണ്ടെടുത്തു. ട്രെയിൻ മാർഗം ഗോവയിൽ നിന്നും വടകര എത്തിയപ്പോഴാണ് പൊലീസിെൻറ വലയിലായത്. 30,000 രൂപക്ക് ഗോവയിൽ നിന്നും വാങ്ങിയ മയക്കുമരുന്നുകൾ നാട്ടിൽ ഒരു ലക്ഷം രൂപക്കാണ് വിൽപന നടത്തുകയെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ഷിറാസ് മയക്കുമരുന്ന് കേസിൽ നേരത്തെ എക്സൈസിെൻറ നിരവധി കേസുകളിൽ പ്രതിയാണ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.