വരാപ്പുഴ: റോഡിലൂടെ നടന്നു പോയ യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
പറവൂർ ഘണ്ടകർണാവെളി തെറ്റയിൽ വീട്ടിൽ ഷിേൻറാ (23), കോട്ടുവള്ളി വള്ളുവള്ളി കളരിത്തറ വീട്ടിൽ എബിൻ (22) എന്നിവരെയാണ് പിടികൂടിയത്. ചിറക്കകം സ്വദേശിയായ യുവതിയുടെ കൈയിലിരുന്ന മൊബൈൽ ഫോണാണ് വ്യാഴാഴ്ച തട്ടിയെടുത്തത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഷിേൻറാക്കെതിരെ പറവൂരും എബിനെതിരെ വരാപ്പുഴ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇൻസ്പെക്ടർ സജീവ്കുമാർ, സബ് ഇൻസ്പെക്ടർ ഹരിപ്രസാദ്, എ.എസ്.ഐ ജിജീഷ്, എസ്.സി.പി.ഒമാരായ വിജയകൃഷ്ണൻ, മനോജ്, സി.പി.ഒമാരായ ബിനോയ്, ബിജുരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.