ആനക്കര: ഇടപാടുകാര്‍ക്ക് കഞ്ചാവ് വില്പന നടത്തവെ യുവാക്കള്‍ പൊലീസ് പിടിയിലായി. കപ്പൂര്‍ പഞ്ചായത്ത് എൻജിനിയര്‍ റോഡില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കല്ലടത്തൂര്‍ മേലേ പറമ്പില്‍ മുഹമ്മദ് ഷെമീല്‍ (21), കൊള്ളന്നൂര്‍ ഒറുവില്പടി ശ്യാം (21) എന്നിവരെയാണ് തൃത്താല സി.ഐ. വിജയകുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.
കല്ലടത്തൂര്‍ സ്വദേശിയായ ഒരാള്‍ 10 ഗ്രാം 500 രൂപ തോതില്‍ ആറ് പൊതികളാക്കിയാണ് വില്പനക്ക് ഏല്‍പ്പിച്ചതെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.