ജിദ്ദ: സൗദിയിലെ ആദ്യ ക്രൂസ് കപ്പൽ വിനോദയാത്ര ആഗസ്റ്റ് 27ന് ആരംഭിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. സൗദി സമ്മർ സീസണിൻെറ ഭാഗമായി ചെങ്കടലിലാണ് ക്രൂസ് കപ്പൽ യാത്ര ഒരുക്കുന്നത്. കടൽ തീരങ്ങളും ദ്വീപുകളും സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ സൗദി ടൂറിസം വകുപ്പ്. സൗദിയിലെ വേറിട്ടതും ആദ്യത്തേതുമായിരിക്കും ഇൗ വിനോദ കപ്പൽ യാത്ര.
സഞ്ചാരികൾക്ക് മികച്ച സേവനങ്ങൾ നൽകാൻ ലോകോത്തര കപ്പൽ സേവന ദാതാക്കളോട് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി റൂമുകളും സൂട്ടുകളുമുള്ള പഞ്ചനക്ഷത്ര ആഡംബര ഒാപൺ ക്രൂസ് കപ്പലാണ് യാത്രക്ക് ഒരുക്കുന്നത്. വിവിധതരം റെസ്റ്റാറൻറുകളും മുഴുവൻ സമയം ഭക്ഷണപാനീയങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യം, മിനി മാർക്കറ്റ്, വലിയ തിയറ്റർ, വിഡിയോ ഗെയിം ഏരിയ, നീന്തൽ കുളങ്ങൾ, ജിം ഹാൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതുമാണ്. യാത്രക്കിടയിൽ കാഴ്ചകൾ കാണുന്നതോടൊപ്പം മികച്ച ഭക്ഷണം ആസ്വദിക്കാനും ഒന്നും നിലനിൽക്കുന്ന മനോഹരമായ ഒാർമകളുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.