യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മിഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹിക സേവനം, വ്യവസായം/സാങ്കേതിക വിദ്യ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ച യുവജനങ്ങൾക്കാണ് അവസരം. അവാര്‍ഡിന് നാമ നിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ നല്‍കുകയോ ചെയ്യാം.

യൂത്ത് ഐക്കണായി തെരഞ്ഞെടുക്കുന്നവര്‍ക്ക് 20,000 രൂപ ക്യാഷ് അവാര്‍ഡും ശില്‍പവും ലഭിക്കും. നാമ നിര്‍ദേശങ്ങള്‍ official.ksyc@gmail.com ലോ, തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന കമ്മിഷൻ ഓഫീസിൽ നേരിട്ടോ ഫെബ്രുവരി 27 നകം നല്‍കണം. ഫോണ്‍: 0471-2308630.

Tags:    
News Summary - Applications invited for Youth Icon Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.