രവീന്ദ്രൻ പാഴ് വസ്തുക്കളിൽ തീർത്ത ചാച്ചാജി
കോതമംഗലം: പാഴ് വസ്തുക്കളിൽ ചാച്ചാ നെഹ്റുവിനെ തീർത്ത് രവീന്ദ്രൻ ചങ്ങനാട്ട്. ശിശുദിനത്തിൽ ചെറുവട്ടൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഇത് സമ്മാനിക്കും. ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിയാണ് രവീന്ദ്രൻ. കരിങ്കൽ പണിക്കാരനായ രവീന്ദ്രൻ ഇതിനോടകം തന്റെ വിദ്യാലയത്തിലെ കുട്ടികൾക്ക് കാതുകമുണർത്തുന്ന ധാരാളം ശില്പങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
വലിച്ചെറിയുന്നതിലൂടെ പ്രകൃതിക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് കവറുകൾ, തെർമോകോളുകൾ, ചെരുപ്പുകൾ, പ്ലാസ്റ്റിക് കയറുകൾ, മൊബൈൽ കവറുകൾ, ഹെൽമറ്റ്, മുട്ടത്തൊണ്ട് തുടങ്ങിയവ എങ്ങനെ ശില്പമാക്കി മാറ്റാം എന്ന് കുട്ടികളെ നേരിട്ട് കാണിച്ച് കൊടുത്ത് മാലിന്യ സംസ്കരണത്തിന്റെ പുതിയ പാഠങ്ങൾ പകർന്ന് നൽകുകയാണ് ഇദ്ദേഹം. ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി സ്കൂൾ പ്രധാനാധ്യാപകൻ കെ.എച്ച്. സൈനുദ്ദീനും സ്കൂൾ എസ്.എം.സി അംഗങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.