മുംബൈ: ആൾതിരക്കാണ് മുംബൈ മഹാനഗരത്തിന്റെ പ്രത്യേകത. ഗലികളിൽ, ട്രെയിനുകളിൽ, കടൽതീരങ്ങളിൽ വ്യാപാര കേന്ദ്രങ്ങളിൽ ആളൊഴിഞ്ഞ നേരമില്ല. ജോലിക്കു പോകുന്നവർ, നാലു ചുമരുകൾക്കുള്ളിലെ വിരസതയിൽ നിന്നും നഗരക്കാഴ്ചകളിലേക്ക് ഇറങ്ങുന്നവർ അങ്ങിനെ പല ഉദ്ദേശങ്ങളിൽ ട്രെയിനിൽ, നിരത്തിൽ ജനം നിറഞ്ഞൊഴുകുന്നു.
യാന്ത്രികമാണ് ഇവിടുത്തെ ജീവിതം. ജനചലങ്ങളുടെ സിരാകേന്ദ്രമായ സബർബൻ ട്രെയിനിന്റെ താളണ് നഗര ജീവിതത്തിനും. ഈ നഗരത്തിലിരുന്നു യന്ത്രചുവയോടെ കാൻവാസിലേക്ക് ചിത്രങ്ങൾ പകർത്തുകയാണ് മുംബൈ മലയാളി ടി.കെ. മുരളീധരൻ. ചിത്രകാരൻ മാത്രമല്ല അറിയപ്പെടുന്ന കവികൂടിയാണ് മുരളീധരൻ.
'അകലാ സ്റ്റേഷൻ ഘാഡ്കൂപ്പർ' എന്നു പേരിട്ട ചിത്രപ്രദർശനം നടക്കുകയാണ്, മഹാനഗരത്തിലെ പ്രശസ്തമായ ജഹാംഗീർ ആർട്ടു ഗാലറിയിൽ. നഗര ജീവിതത്തിനിടയിൽ സബർബൻ ട്രെയിനിനെ ആശ്രയിക്കാത്തവാരായി ആരുമുണ്ടാകില്ല. യാത്രക്കിടെ ട്രെയിനിൽ നിന്ന് അടുത്ത സ്റ്റേഷന്റെ പേര് വിളിച്ചുപറയുന്ന ഈണം മറക്കാനാകില്ല. ഘാഡ്കൂപ്പർ സ്റ്റേഷൻ വന്നെത്തുന്ന ഈണത്തിലുള്ള മുന്നറിയിപ്പാണ് 'അകലാ സ്റ്റേഷൻ ഘാഡ്കൂപ്പർ'.
യന്ത്രവത്കൃത ജീവിതത്തിനുള്ളിൽ ചൂഴ്ന്നു കിടക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കുള്ള മുരളീധരന്റെ സഞ്ചാരമാണ് 'അകലാ സ്റ്റേഷൻ ഘാഡ്കൂപ്പർ' ചിത്ര പരമ്പരയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച പ്രദർശനം തിങ്കളാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.