കാലിഗ്രഫിയിൽ ജീവിതത്തിന് നിറം പകർന്ന്​ മുസാഹിറ

മംഗളൂരു: മുസാഹിറ എന്ന 33കാരി കാലിഗ്രഫിയിലൂടെ ജീവിത സ്വപ്നങ്ങൾക്ക് നിറംപകരുകയാണ്. ഒരു പരീക്ഷണമെന്ന നിലക്കാണ്​ കാലിഗ്രാഫിയിൽ ഒരുകൈ നോക്കിയത്​. പിന്നീട് കാലിഗ്രഫിയിൽ കൂടുതൽ സമയം മുഴുകി. തുടക്കത്തിൽ കാലിഗ്രഫികൊണ്ട് വീട് അലങ്കരിച്ചു. പിന്നീട് ഉമ്മയുടെ പ്രേത്സാഹനവും പൂർണ പിന്തുണയും ലഭിച്ചതോടെ കാലിഗ്രഫി പഠിക്കാൻ തിരുമാനിച്ചു. സലിം എന്ന മുംബൈ സ്വദേശിയുടെ കീഴിലാണ് പഠനം. തുലൂത്ത് സ്ക്രിപ്​റ്റ്​ ജോമട്രിക്​ പാറ്റേണിൽ മരത്തിലും കാൻവാസിലുമാണ് മുസാഹിറയുടെ കാലിഗ്രഫി വർക്കുകൾ. പെയിൻറിങ്ങും മറ്റ് ആർട്ട് വർക്കുകളും ചെയ്യാറുണ്ട്.

മാസം നല്ലൊരു തുക കാലിഗ്രഫി വിൽക്കുന്നതിലൂടെ വരുമാനമായി ലഭിക്കുന്നു. ഇൻസ്​റ്റഗ്രാമിൽ ഒരു ബിസിനസ് അക്കൗണ്ട് ഉണ്ട്. മംഗളൂവിലെ ആർട്ട് വർക്ക് വിൽക്കുന്ന കടകളിലും മുസാഹിറയുടെ കാലിഗ്രഫിക്ക് ആവശ്യക്കാർ ഏറെയാണ്.

രണ്ടു സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പണിപ്പുരയിലാണ് ഇവർ. സ്വന്തം വർക്കുകളുടെ എക്സിബിഷനും ബുള്ളറ്റ് ബൈക്കിൽ ഇന്ത്യ മൊത്തം കറങ്ങി കാണണമെന്നതും. മംഗളൂരുവിലെ മലയാളി വ്യവസായിയും മുൻ കർണാട സ്​റ്റേറ്റ് ഫുട്​ബാൾ കായികതാരവുമായ അബ്ദുല്ലയുടെയും നസ്റിയുടെയും മകളും വ്യവസായി മുനീറി​െൻറ ഭാര്യയുമാണ് മുസാഹിറ. മുസാഹിറക്ക് മൂന്ന് മക്കളുണ്ട്.

Tags:    
News Summary - artist sahira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.