ദോഹ: കാഴ്ചയിൽ കുത്തനെ നിർത്തിയ കൂറ്റൻ കല്ലെന്ന് തോന്നിയേക്കാം. എന്നാൽ, ചില കോണികളിൽ നിന്നുള്ള കാഴ്ചയിൽ ഇതൊരു ദൃഢനിശ്ചയത്തിന്റെ പ്രതീകമാവും. ഖത്തരി വനിതകളുടെ കരുത്തും മാതൃരാജ്യത്തിന്റെ പ്രതീകവുമായി ഉയർന്നു നിൽക്കുന്ന കലാസൃഷ്ടി.
ഖത്തർഫൗണ്ടേഷനിലാണ് 25ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘അസ്മ്’ എന്ന് വിളിപ്പേരു നൽകിയ ഈ കലാസൃഷ്ടി സ്ഥാപിച്ചിരിക്കുന്നത്. പരമ്പരാഗത വസ്ത്രമായ അബായ, ബതൂല എന്നിവ ധരിച്ചുനിൽക്കുന്ന മൂന്ന് വനിതകളാണ് ദുരെനിന്നുള്ള കാഴ്ചയിൽ ഈ കലാസൃഷ്ടി.
തെക്കന്‍ ഈജിപ്തിലെ അസ്വാന്‍ എന്ന സ്ഥലത്തെ കരിങ്കല്ല് ഉപയോഗിച്ചാണ് ശില്‍പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പുരാതന കാലത്ത് ഈജിപ്തിലെ ഫറോവമാര്‍ ശില്‍പനിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന കല്ലുകളാണിത്. ഖത്തര്‍ ഫൗണ്ടേഷന്‍ സാംസ്‌കാരിക കാര്യ വിഭാഗം ഉപദേഷ്ടാവ് ശൈഖ് ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ അലി ആൽഥാനിയാണ് ശില്‍പങ്ങള്‍ നിര്‍മിച്ചത്.
നവോത്ഥാന കാലത്തിലേയ്ക്കുള്ള സഞ്ചാരത്തില്‍ കരുത്തും നിശ്ചയദാര്‍ഢ്യവും കൊണ്ട് പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച രാജ്യത്തിന്റെ കഴിവിനെ സൂചിപ്പിക്കുന്നതാണ് ശില്‍പങ്ങളുടെ ഡിസൈന്‍. ഖത്തര്‍ ഫൗണ്ടേഷന്റെ ലോഗോയുടെ പ്രതീകം കൂടിയായി ഈ സൃഷ്ടിയെ കണക്കാക്കുന്നു. സിദ്ര മരത്തിന്റെ മൂന്ന് ചില്ലകളാണ് ഖത്തര്‍ ഫൗണ്ടേഷന്റെ ലോഗോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.