കാലടി: പതിനഞ്ചാമത് സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന് വെള്ളിയാഴ്ച കാലടി ശ്രീശാരദ വിദ്യാലയത്തില്‍ തുടക്കമാകും. രാവിലെ 10ന് നടി നവ്യ നായര്‍ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് 15 ദീപം തെളിക്കും. മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന് അധ്യക്ഷത വഹിക്കും.
26 വരെയാണ് പരിപാടി. 25 വേദികളിലായി 140 ഇനങ്ങളിലാണ് മത്സരം. ശ്രീശാരദ വിദ്യാലയം കൂടാതെ ആദിശങ്കര ബി.എഡ് ട്രെയിനിങ് കോളജ്, ശ്രീശങ്കര കോളജ്, ആദിശങ്കര എൻജിനീയറിങ് കോളജ് തുടങ്ങിയവയും മത്സരവേദികളാണ്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് കലോത്സവമെന്ന് ജനറല്‍ കണ്‍വീനറും സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പലുമായ ഡോ. ദീപ ചന്ദ്രന് പറഞ്ഞു. പതിനായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രജീഷ വിജയന് ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റൂരില്‍നിന്ന് കലോത്സവ നഗരിയിലേക്ക് വരുന്ന വാഹനങ്ങള്‍ ആദിശങ്കര എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.