തൃശൂർ: പോൾ സക്കറിയയുടെ 'തേൻ' എന്ന ചെറുകഥയും വിജയരാജമല്ലികയുടെ ആത്മകഥയായ ‘മല്ലികാ വസന്ത’വും പൊറാട്ടു നാടകവും പ്രേരണയാക്കി വരുൺ മാധവൻ ഒരുക്കിയ മലയാള നാടകമാണ് കോർണർ. സാമൂഹിക പ്രസക്തിയുള്ള ഈ നാടകം ട്രാൻസ്‌ജെൻഡർ വ്യക്തികൾളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ ചിത്രീകരിക്കുന്നു. സ്വന്തം സ്വത്വത്തിൽ നിൽക്കുന്നതിന് സമൂഹം അവർക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
ലിംഗഭേദത്തെകുറിച്ചും ലൈംഗികതയെകുറിച്ചും എങ്ങനെ ചർച്ചചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ഈ നാടകത്തിലേക്ക് എത്തുന്നതെന്ന് സംവിധായകൻ വരുൺ പറയുന്നു. കാണികളുടെ ചിന്തകകളിലേക്ക് പുതിയൊരു വെളിച്ചം കോർണർ നൽകുന്നു. കലാകാരനായ മണ്ണൂർ ചന്ദ്രന്റെ സഹായത്തോടു കൂടി പൊറാട്ടു നാടകത്തിന്റെ സാധ്യതയും നാടകം പരീക്ഷിക്കുന്നുണ്ട്.
ട്രാൻസ് വുമൺ 'കോകില', കരടി, വേട്ടക്കാരൻ, ഒരു ചോദ്യക്കാരൻ എന്നിങ്ങനെ പ്രധാനമായും നാല് കഥാപാത്രങ്ങളാണ് നാടകത്തിൽ. അരികുവത്കരിക്കപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്ന നാടകം ഒരു കോർണറിൽ നടക്കുന്ന രൂപത്തിലാണ് അവതരിപ്പിരിക്കുന്നത്. നാടകത്തിൽ ഉപയോഗിച്ചിരുന്ന കണ്ണാടികൾ പല മനുഷ്യരുടെയും ബാഹ്യവും ആന്തരികവുമായ പ്രതിഫലനം കൂടിയാണ്. പ്രായഭേദലിംഗമന്യേ എല്ലാ മനുഷ്യർക്കും ഈ ലോകത്ത് സ്ഥാനമുണ്ടെന്നും അതിനെ അംഗീകരിക്കാനുള്ള മനസ് ഉണ്ടാകണമെന്നുമാണ് നാടകത്തിലൂടെ മുന്നോട്ടുവെക്കുന്ന ആശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.