വേദി ഒന്നിൽ എച്ച്.എസ് വിഭാഗം ഒപ്പന മത്സരം കാണാൻ എത്തിയവരുടെ തിരക്ക്

കലോത്സവം: കലാനിറവിൽ മാനന്തവാടി മുന്നിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 42ാമ​ത് ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല ഒ​ന്നാ​മ​ത്. 556പോ​യ​ന്റു​മാ​യാ​ണ് മാ​ന​ന്ത​വാ​ടി ഒ​ന്നാ​മ​തെ​ത്തി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി 546 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 542 പോ​യ​ന്റു​മാ​യി വൈ​ത്തി​രി ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. മൂ​ന്നാം ദി​ന​മാ​യ ബു​ധ​നാ​ഴ്ച കേ​ര​ള ന​ട​നം, കു​ച്ചു​പ്പു​ടി, സം​ഘ​നൃ​ത്തം, നാ​ട​കം, മി​മി​ക്രി, ല​ളി​ത ഗാ​നം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് വേ​ദി​യി​ലെ​ത്തു​ക.

എ​ല്ലാ വേ​ദി​ക​ളി​ലും രാ​വി​ലെ 9.30ന് ​ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. സ്കൂ​ൾ ത​ല​ത്തി​ൽ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മാ​ന​ന്ത​വാ​ടി 101 പോ​യ​ന്റു​മാ​യി മു​ന്നി​ലാ​ണ്. എം.​ജി.​എം.​എ​ച്ച്.​എ​സ് മാ​ന​ന്ത​വാ​ടി -93 പോ​യ​ന്റ്. പി​ണ​ങ്ങോ​ട് ഡ​ബ്ല്യൂ.​ഒ എ​ച്ച്.​എ​സ്.​എ​സ് 91 പോ​യ​ന്റ്. എ​ൻ.​എ​സ്.​എ​സ്.​ഇ.​എ​ച്ച്.​എ​സ്.​എ​സ് ക​ൽ​പ​റ്റ - 67. എ​സ്.​എം.​സി.​എ​ച്ച്.​എ​സ് സു​ൽ​ത്താ​ൻ ബ​ത്തേ​രി 60 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള സ്കൂ​ളു​ടെ നി​ല.

യു.പി വിഭാഗം ഒപ്പന വിജയികൾ (ഡബ്ല്യൂ.ഒ യു.പി മുട്ടിൽ)

ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി​യാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വം ഐ.​സി. ബാ​ല​കൃ​ഷ്ണ‌​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ലോ​ത്സ​വ​ത്തി​നാ​യി സ്വാ​ഗ​ത ഗാ​ന​വും ലോ​ഗോ​യും ത​യാ​റാ​ക്കി​യ​വ​ർ​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി.

വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​അ​സൈ​നാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്‌​സ​ൻ എ​ൽ.​സി പൗ​ലോ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് ചെ​യ​ർ​പേ​ഴ്‌​സ​ൻ സീ​ത വി​ജ​യ​ൻ, ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​മാ​ൻ ടോം ​ജോ​സ്.

ബ​ത്തേ​രി ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, ബ​ത്തേ​രി ന​ഗ​ര​സ​ഭ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ പി.​എ​സ്. ലി​ഷ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ​ൽ ജോ​യ്, സു​രേ​ഷ് താ​ളൂ​ർ, കെ.​ബി. ന​സീ​മ, സി​ന്ധു ശ്രീ​ധ​ര​ൻ, മീ​നാ​ക്ഷി രാ​മ​ൻ, ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ സി. ​കെ. ഹാ​രി​ഫ്, കോ​ഴി​ക്കോ​ട് റീ​ജി​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​റ​യ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.\

നാടോടിനൃത്തം ആൽഫിയക്ക് പുത്തരിയല്ല

സുല്‍ത്താന്‍ ബത്തേരി: കുഞ്ഞിനെ നഷ്ടപ്പെട്ട പുള്ളുവത്തിയുടെ കഥ പറഞ്ഞ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആല്‍ഫിയ ആന്റണി സംസ്ഥാന തലത്തിലേക്ക് അർഹത നേടി.

തുടര്‍ച്ചയായി ആറു വര്‍ഷം ആല്‍ഫിയ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കലോത്സവം നടക്കാത്ത കോവിഡ് കാലം ഒഴികെ മറ്റെല്ലാ വര്‍ഷവും സംസ്ഥാനത്തേക്കും യോഗ്യത നേടിയിട്ടുണ്ട്. അനില്‍ കുമാര്‍ കല്‍പറ്റയുടെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം. കുപ്പാടി മഞ്ഞക്കുന്നേല്‍ ആന്റണി, റെജി ദമ്പതികളുടെ മകളാണ്.

ഏകാഭിനയത്തിൽ താരമായി അഭിനന്ദും അതീയ ഫാത്തിമയും

സുൽത്താൻ ബത്തേരി: ജയമോഹന്റെ മാടൻ മോക്ഷം എന്ന കൃതി അവതരിപ്പിച്ച് ഹയർസെക്കൻഡറി ആൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് എം.എസ്. അഭിനന്ദ്. മാനന്തവാടി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥിയാണ്.

തീർത്ഥ സി. നായരും സംഘവും :എച്ച്.എസ്.എസ് വിഭാഗം കഥാപ്രസംഗം (എൻ.എസ്.എസ് എച്ച്.എസ്.എസ് കൽപറ്റ)

വരേണ്യവത്കരിക്കപ്പെട്ട സാധാരണ ദൈവങ്ങളെ കുറിച്ചാണ് ഏകാഭിനയത്തിലൂടെ അഭിനന്ദ് അവതരിപ്പിച്ചത്. വെള്ളമുണ്ട മന്നം ചിറ വീട്ടിൽ അധ്യാപകനായ സഹദേവന്റെയും മഞ്ജുവിന്റെയും മകനാണ്. മൂന്നു പേർ മത്സരിച്ചതിൽ രണ്ടാൾക്ക് എ ഗ്രേഡും ഒരാൾ ബി. ഗ്രേഡും നേടി.

അഫ്ഗാനിസ്താൻ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയതിനെതിരെയുള്ള കഥയുമായി എത്തി അതീയ ഫാത്തിമ ഹയർ സെക്കൻഡറി പെൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡ് നേടി സംസ്ഥാനതലത്തിലേക്ക് അർഹത നേടി. മാനന്തവാടി ഗവ.വി.എച്ച് എസ്.എസിൽ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ്.

മാനന്തവാടി സ്വദേശികളായ നൗഷാദ് - മൈമൂന ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വർഷം തമിഴ് പദ്യംചൊല്ലലിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. മത്സരിച്ച നാലു പേരും എ ഗ്രേഡ് സ്വന്തമാക്കി. ഹയർസെക്കൻഡറി വിഭാഗം മോണോ ആക്ടിൽ ആൺകുട്ടികളേക്കാളും നിലവാരം പുലർത്തി പെൺകുട്ടികൾ.

Tags:    
News Summary - District School Arts Festival-Mananthavadi tops first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.