കുതിര അറബികളുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട് നില്ക്കുന്ന ജീവിയാണ്. അറബ് പൈതൃക ചരിത്രത്തിലും കുതിരകൾക്ക് വലിയ സ്ഥാനമാണുള്ളത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ദുബൈയിൽ സമാപിച്ച കലാവസ്ഥ ഉച്ചകോടിയായ കോപ് 28ല്‍ അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ് പ്രദര്‍ശിപ്പിച്ച ഒരു കുതിരയുടെ ശില്പം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉപയോഗശൂന്യമായ ഇരുമ്പുല്പ്പന്നങ്ങളാല് നിർമിച്ചതായിരുന്നു ഈ കുതിരയുടെ അതിമനോഹരമായ ശില്‍പ്പം.
അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ് അധികൃതരുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ വീടുകളില്‍ നിന്നും ശേഖരിച്ച 3,000 ലധികം സ്പൂണുകളും മറ്റു അടുക്കള സാമഗ്രികളുമായ സ്റ്റീല്‍ ലോഹ ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ചാണ് ഈ അറേബ്യന്‍ കുതിരയുടെ മനോഹരമായ ശില്‍പ്പം നിർമിച്ചിരിക്കുന്നത്. ഏകദേശം ഒരു മാസത്തോളം എടുത്താണ് കലാകാരന്മാരായ അക്പോറോഡ് കോളിൻസ്, അഹമ്മദ് അൽ മഹ്രിയുടെ സഹകരണത്തോടെ ഇതിന്റെ നിർമാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. കോപ് 28 അന്താരാഷ്ട്ര സമ്മേളനത്തിന്റെ സുസ്ഥിരത ഗേറ്റിന്റെ പ്രവേശന കവാടത്തിലാണ് ഈ ശിൽപം പ്രദര്‍ശനത്തിന് വെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.