സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ശി​ൽ​പ​ത്തി​ന്‍റെ പ​രി​ശീ​ല​നം ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂ​ത്ത​മ്പ​ല​ത്തി​ൽ ന​ട​ക്കു​ന്നു

വിലയല്ല, കലയാണ്...നൃത്തശിൽപം തയാർ, അരങ്ങുണർത്താൻ കലാമണ്ഡലമെത്തുന്നു

ഷൊ​ർ​ണൂ​ർ: കൗ​മാ​ര​ക​ലാ​മേ​ള​ക്ക് അ​ര​ങ്ങു​ണ​ർ​ത്താ​നു​ള്ള ആ​മു​ഖ നൃ​ത്താ​വി​ഷ്കാ​ര​ത്തി​ന് ആ​രെ​ന്ന ആ​ശ​ങ്ക​ക്ക് ഇ​നി പൂ​ർ​ണ വി​രാ​മം. പ​ണ​മൂ​ല്യ​ത്തെ​ക്കാ​ളും പ​ത്ത​ര​മാ​റ്റ് തി​ള​ക്ക​മാ​ണ് ക​ലാ​മൂ​ല്യ​ത്തി​നെ​ന്ന് ചു​വ​ടു​ക​ൾ കൊ​ണ്ട് അ​ട​യാ​ള​മി​ട്ട്, ക​ല​യു​ടെ മ​ഴ​വി​ല്ല​ഴ​ക് വി​ട​ർ​ത്താ​ൻ കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ പ്ര​തി​ഭ​ക​ളൊ​രു​ങ്ങു​ക​യാ​ണ്.

വി​ല പ​റ​ഞ്ഞു​റ​പ്പി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല, ക​ല​യെ​ന്ന സ​ന്ദേ​ശം നാ​ട്യ​കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​സ്തം​ഭ​മാ​യ ക​ലാ​മ​ണ്ഡ​ലം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​വേ​ദി​യി​ൽ ചു​വ​ടു​ക​ൾ കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തും.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര​മേ​ള​യെ​ന്ന ഖ്യാ​തി​യു​ള്ള സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ 63ാം പ​തി​പ്പി​ന് അ​ര​ങ്ങു​ണ​രും മു​മ്പേ അ​വ​ത​ര​ണ നൃ​ത്ത​ശി​ൽ​പം വി​വാ​ദ​ത്തി​ന്‍റെ വേ​ദി ക​യ​റി​യി​രു​ന്നു. സം​ഘാ​ട​ക​ർ ആ​ദ്യം സ​മീ​പി​ച്ച ന​ർ​ത്ത​കി നൃ​ത്ത​ശി​ൽ​പം അ​വ​ത​രി​പ്പി​ക്കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് വി​വാ​ദ​മാ​യ​ത്.

ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ മ​ന്ത്രി ത​ന്നെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച​പ്പോ​ഴും അ​ര​ങ്ങു​ണ​ർ​ത്താ​ൻ ആ​രു വ​രു​മെ​ന്ന ശൂ​ന്യ​ത​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ക​ലാ​മ​ണ്ഡ​ലം സ്വ​യം​സ​ന്ന​ദ്ധ​മാ​യ​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച​തോ​ടെ, കാ​ര്യ​ങ്ങ​ൾ​ക്ക്​ ച​ടു​ല വേ​ഗം.

ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എം.​എ​ക്കും പ്ല​സ് ടു​വി​നും പ​ഠി​ക്കു​ന്ന​വ​രും തൃ​ശൂ​ർ ജി​ല്ല​യി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​യ 40 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂ​ത്ത​മ്പ​ല​ത്തി​ൽ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന വേ​ദി​യു​ടെ മ​നം​ക​വ​രാ​നു​ള്ള അ​വ​സാ​ന ചു​വ​ടു​ക​ളു​റ​പ്പി​ക്കു​ന്ന​ത്.

അ​വ​ത​ര​ണ ഗാ​ന​ത്തി​ന്‍റെ ര​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ സ​വി​ശേ​ഷ​ത​ക​​ളേ​റെ. തൂ​ണേ​രി വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി ശ്രീ​നി​വാ​സ​ൻ തൂ​ണേ​രി​യാ​ണ് ര​ച​ന. ‘ആ​രം​ഭം ന​ട​ന​മ​യ​മാം രം​ഗം; ശ്രു​തി​ഭ​ര സം​ഗീ​തം അ​റ​ബ​ന​യു​ടെ കൈ​ത്താ​ളം’ എ​ന്ന് തു​ട​ങ്ങു​ന്ന വ​രി​ക​ൾ​ക്ക് ഈ​ണ​മി​ട്ടി​രി​ക്കു​ന്ന​ത് കാ​വാ​ലം ശ്രീ​കു​മാ​റാ​ണ്. കേ​ര​ള സം​സ്കാ​ര​ത്തി​ന്‍റെ പ​രി​ച്ഛേ​ദ​മാ​കു​ന്ന ഗാ​ന​ത്തി​ന് നൃ​ത്താ​വി​ഷ്കാ​ര​മൊ​രു​ക്കു​ക​യെ​ന്ന ദൗ​ത്യം ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ട് ഒ​രാ​ഴ്ച​യോ​ള​മാ​യി.

ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, തി​രു​വാ​തി​ര​ക്ക​ളി, ക​ള​രി​പ്പ​യ​റ്റ് എ​ന്നീ ക​ല​ക​ളെ​ല്ലാം സ​മ്മേ​ളി​ക്കു​ന്ന നൃ​ത്തം ഒ​മ്പ​ത​ര മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. ക​ലാ​മ​ണ്ഡ​ലം നൃ​ത്ത വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​ചി​ത ര​വി​യാ​ണ് സം​വി​ധാ​ന മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. 

Tags:    
News Summary - Its not the price it's the art-The dance sculpture is ready-school arts festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.