കൊടുവള്ളി: അറബിക് കാലിഗ്രഫിയിൽ വിസ്മയംതീർത്ത് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഖദീജ ഷാന. നിരവധി ചിത്രങ്ങളാണ് അക്രിലിക്, ഫാബ്രിക് പെയിൻറുകൾ ഉപയോഗിച്ച് കാൻവാസിലും ഐവറി പേപ്പറിലും ഒക്കെയായി ഈ മിടുക്കി വരച്ചുകൊണ്ടിരിക്കുന്നത്.
എരവന്നൂർ പുത്തലത്ത് താഴം തൻഹാസിൽ ഇൻറീരിയർ ഡിസൈനറായ അബ്ദുൽ മുനീറിെൻറയും സബിതയുടെയും രണ്ടാമത്തെ മകളാണ് ഖദീജ ഷാന. ചെറിയ പ്രായത്തിൽതന്നെ ചിത്രരചനയോട് അതീവതാൽപര്യം കാണിച്ചിരുന്ന ഖദീജ ഷാനയിലെ കഴിവുകണ്ടറിഞ്ഞ് അധ്യാപകരും മാതാപിതാക്കളും കൂട്ടുകാരും പിന്തുണയും പ്രോത്സാഹനവും നൽകിയതോടെ ഖദീജ ഷാനയിലെ കലാഹൃദയവും വളർന്നുവരുകയായിരുന്നു. വിശുദ്ധ ഖുർആൻ വചനങ്ങൾ, പ്രവാചക വചനങ്ങൾ, അറബി പേരുകൾ, ആപ്തവാക്യങ്ങൾ എന്നിവ ആകർഷകവും വ്യത്യസ്തവുമായ രൂപങ്ങളിലും രീതികളിലും ആവിഷ്കരിക്കുകയാണ്.
കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് അറബിക് കാലിഗ്രഫിയിൽ ഖദീജ ഷാന കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെ ഷാനയുടെ ചിത്രങ്ങൾ തേടി ആവശ്യക്കാർ വീട്ടിലുമെത്തിത്തുടങ്ങി. സൂഫി കാലിഗ്രഫിയിലും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. വാട്സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാങ്കേതിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഇവയുടെ ഓർഡറുകൾ സ്വീകരിച്ച് ഫ്രെയിം ചെയ്തുനൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.