പാലാ: റവന്യൂ ജില്ല സ്കൂൾ കലോത്സവം 22, 23, 24, 25 തീയതികളിൽ പാലായിൽ പതിനഞ്ച് വേദികളിലായി നടക്കും.സെന്റ് തോമസ് എച്ച്.എസ്.എസ് ആണ് മുഖ്യവേദി. 9000 ലേറെ കുട്ടികൾ കലോത്സവത്തിൽ പങ്കാളികളാകും. കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 22 ന് രാവിലെ 10 ന് ജോസ് കെ. മാണി എം.പി ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യപ്രഭാഷണം നടത്തും.പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകും. 25 ന് സമാപന സമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിക്കും. 15 ഉപസമിതികൾ മേളയുടെ വിജയത്തിന് പ്രവർത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസ ഉപജില്ല ഡയറക്ടർ സുബിൻ പോൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റെജി കെ. മാത്യു, ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസമരിയ, ഗവ. മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എ. ജാഫറുദ്ദീൻ, സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി കെ. ജോസഫ്, പബ്ലിസിറ്റി കൺവീനർ നാസർ മുണ്ടക്കയം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.