കൊച്ചി: ലോക്ഡൗൺ കാലത്ത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലിരുന്ന് ഓൺലൈനിലൂടെ ചിത്രരചന പഠിച്ച കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടക്കുകയാണ്. പ്രദർശനവും ഓൺലൈനിൽ തന്നെ. സ്വാതന്ത്ര്യദിനത്തിൽ വൈകീട്ട് നാലിന് ഈ ചിത്രപ്രദർശനം-ലിറ്റിൽ സ്ട്രോക്സ്-ഫേസ്ബുക്കിൽ മെഗാസ്റ്റാർ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഡോ. ടി.എസ്. വിനീത് ഭട്ട് മുഖ്യാതിഥി ആയിരിക്കും. ദുബൈ, അബൂദബി, ഖത്തർ, ജോർജിയ, ഉഗാണ്ട, സിഡ്നി, സാമ്പിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 35 പേരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ലോക്ഡൗൺ കാലത്ത് എല്ലാ പഠനങ്ങളും ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിൽ ഓൺലൈനിലൂടെ ചിത്രരചന പഠനവും പരീക്ഷിക്കാമെന്ന ആശയം നടപ്പാക്കിയത് ചിത്രകലാ അധ്യാപികയായ സീമ സുരേഷ് ആണ്. പാലാരിവട്ടത്ത് ആർട്ട് ഇൻ ആർട്ട് എന്ന ചിത്രരചന സ്കൂൾ നടത്തുന്ന സീമ ചുവർചിത്ര രചനാരംഗത്ത് തിളങ്ങിയ അപൂർവം സ്ത്രീകളിൽ ഒരാളാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓൺലൈൻ ക്ലാസിെൻറ വിവരം അറിയിച്ചയുടൻ കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സീമ പറയുന്നു.
രാവിലെ 8.30 മുതൽ രാത്രി വരെ നാലും അഞ്ചും ബാച്ചുകളിലായിട്ടായിരുന്നു പഠിപ്പിക്കൽ. ഒന്നര മണിക്കൂറാണ് ഓരോ ബാച്ചിനും ക്ലാസ് എടുത്തത്. മാി കലാഗ്രമത്തിൽ നിന്ന് ചുവർചിത്ര രചന പഠിച്ച സീമ തലശ്ശേരി സ്കൂൾ ഓഫ് ആർട്സിലും ചിത്രരചന പഠിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ചുവർചിത്ര രചന പഠിച്ചിറങ്ങിയ വനിതകളിൽ ഒരാളാണ്. https://www.facebook.com/seemasuresh.suresh എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ചിത്രപ്രദർശനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.