ജോൺ ടി വേക്കന്‍ നാട്യശാസ്ത്ര അഭിനയക്കളരിക്ക് നേതൃത്വം നൽകുന്നു

നാട്യശാസ്ത്ര അഭിനയക്കളരി സമാപിച്ചു

തിരുവനന്തപുരം : നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അഭിനയ പരിശീലനക്കളരി സമാപിച്ചു. ഭാരതത്തിന്റെ പരമ്പരാഗത ശാസ്ത്രീയ അഭിനയകലകളുടെ പ്രയോഗസാദ്ധ്യതകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുക, പരിശീലസമ്പ്രദായങ്ങളിൽ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശീലനക്കളരി സംഘടിപ്പിച്ചത്. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള നവരസാഭിനയ സാധ്യതകൾ

നാടകാഭിനയത്തിലും ചലച്ചിത്രാഭിനയത്തിലും ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശീലന പദ്ധതികളാണ് കളരിയിൽ പരിശീലിപ്പിച്ചത്. നാട്യശാസ്ത്രത്തിലെ ചതുര്‍വിധാഭിനയ രീതികളായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവയെ അടിസ്ഥാനമാക്കി കണ്ണ് സാധകം, മുഖം സാധകം, മെയ് സാധകം തുടങ്ങിയവിയിൽ ഊന്നല്‍ നല്‍കുന്നതായിരുന്നു പരിശീലന കളരി.

1978ൽ പ്രവർത്തനമാരംഭിച്ച വൈക്കം തിരുനാൾ തീയേറ്ററും തിരുവനന്തപുരം സത്വ ക്രിയേഷൻസും സംയുക്തമായിട്ടാണ് വഴുതക്കാട് ലളിതാംബിക നാട്യസഭാ ഹാളിൽ അഭിനയക്കളരി സംഘടിപ്പിച്ചത്. ഇന്ത്യൻ നാടകവേദിയിലെ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കന്‍റെ നേതൃത്വത്തിലാണ് അഭിനയക്കളരി സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുപേരാണ് അഭിനയക്കളരിയില്‍ പങ്കെടുത്തത്. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി ജോൺ ടി വേക്കൻ ഇന്ത്യയിൽ നടത്തിയ നടത്തിയ രണ്ടാമത് കളരിയാണിത്.

Tags:    
News Summary - Natyasastra Abhinayakalari has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.