നാട്യശാസ്ത്ര അഭിനയക്കളരി; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : നാടക - ചലച്ചിത്ര അഭിനയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും വേണ്ടി ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് ലളിതാംബിക നാട്യസഭാ ഹിളിൽവെച്ച് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടുദിവസത്തെ അഭിനയ പരിശീലനക്കളരി നടത്തുന്നു. 1978ൽ പ്രവർത്തനമാരംഭിച്ച വൈക്കം തിരുനാൾ തീയേറ്ററും തിരുവനന്തപുരം സത്വ ക്രിയേഷൻസും സംയുക്തമായിട്ടാണ് അഭിനയക്കളരി സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായാണ് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അഭിനയക്കളരി. ഭാരതീയ അഭിനയകലയുടെ അടിസ്ഥാനപാഠങ്ങളും പ്രയോഗങ്ങളും നാടകവേദിയിലും ചലച്ചിത്ര അഭിനയമേഖലയിലും പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യംവെച്ചുള്ള കളരിയണിത്. ഇന്ത്യൻ നാടകവേദിയിലെ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കനാണ് അഭിനയക്കളരിയുടെ ഡയറക്ടർ. കേരളത്തിനകത്തും പുറത്തും നിരവധി അഭിനയക്കളരികൾ നടത്തിയിട്ടുള്ള ജോൺ ടി വേക്കൻ ഏതൻസിലെ തീയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയക്കളരി നടത്തുന്നതിന് ഇന്ത്യയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പരിശീലകനാണ്. കേന്ദ്ര സാംസ്ക്കാരികവകുപ്പിന്റെ ഫെല്ലോഷിപ്പും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുള്ള കേരളത്തിൽ ഏറ്റവും കൂടുതൽ അഭിനയക്കളരികൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 94005 32481 എന്ന നമ്പറിൽ ബന്ധപ്പെടതാണ്.

Tags:    
News Summary - Natyasastra acting actors; Application invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.