തൃശൂർ: കേരള സംഗീത നാടക അക്കാദമി നല്‍കിവരുന്ന സ്കോളര്‍ഷിപ്പിന് ബി.ടി.എ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികളില്‍നിന്നും എം.ടി.എ ഒന്ന്, രണ്ട് വര്‍ഷ വിദ്യാർഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
ഓരോ വിഭാഗത്തിനും പ്രതിമാസം 1500 രൂപയാണ് സ്കോളര്‍ഷിപ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. ബി.ടി.എ പ്രതിവര്‍ഷം 10 കുട്ടികള്‍ വീതം ആകെ 30 കുട്ടികളെയും എം.ടി.എ പ്രതിവര്‍ഷം എട്ട് കുട്ടികള്‍ വീതം ആകെ 16 കുട്ടികളെയുമാണ് കൂടിക്കാഴ്ചക്ക് വിധേയമായി സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുക. അപേക്ഷഫോറവും നിയമാവലിയും കേരള സംഗീത നാടക അക്കാദമിയുടെ http://www.keralasangeethanatakaakademi.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അപേക്ഷഫോറം നല്കിയ വിദ്യാര്‍ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ജൂണ്‍ 15ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ വകുപ്പ് മേധാവി മുഖേന അക്കാദമിയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2332134.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.