യുദ്ധത്തിനെതിരെ സ്നേഹം ചാലിച്ച് ഒരു കൂട്ടം കുരുന്നുകൾ

യുദ്ധത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്. അവർ വളർന്നു വലുതായാലും യുദ്ധം അവശേഷിപ്പിച്ച മുറിവുകൾ ബാക്കി നിൽക്കും. അതിനാൽ, കുഞ്ഞുങ്ങളെ ഓർത്തെങ്കിലും യുദ്ധം നിറുത്തിവെക്കണം എന്നാവശ്യപെടുകയാണ് കേരളത്തിലെ ഒരു കൂട്ടം കുട്ടികൾ. #SayNoToWar എന്ന ഹാഷ്ടാഗിൽ കുത്തിവര എന്ന പേജിലൂടെയാണ് അവർ അവരുടെ മനസ് ചിത്രങ്ങളായി പകരുന്നത്.

കോട്ടയം തേലക്കോണം സ്വദേശി ഫിയോണ മരിയ ജേക്കബ്, തിരുവനന്തപുരം സ്വദേശിനി ഹർഷിത വിനു, പത്തനംതിട്ട കുമ്പനാട് സ്വദേശി ഇഷാൻ പി. നായർ, ആലപ്പുഴ വെട്ടിയാറിൽ നിന്നുള്ള ജഗത് സൂര്യ, തൃശൂർ വടക്കാഞ്ചേരി മങ്കര സ്വദേശികളായ ആൻലിയ സി. ജോയ്, ജോളി സേവ്യർ, ആലപ്പുഴ ചന്തിരൂർ സദേശി ജോഹാൻ സനിൽ, മലപ്പുറം മൂക്കുതല സ്വദേശി മാളവിക സുരേഷ്, എറണാകുളം വാഴക്കാലയിൽ നിന്നുള്ള വേദ അരുൺ, എറണാകുളം പെരുമ്പാവൂരിൽ നിന്നും ശ്രേയ എസ്.മണ്ണുറേത്ത്, മൈസൂരിൽ താമസിക്കുന്ന മാധവ് എൻ.ബി എന്നിവരാണ് ഈ കുട്ടികൾ.

വ്യോമാക്രമണവും ആണവ ഭീഷണിയും പീരങ്കികളും തോക്കും ഭൂമിയെയും മനുഷ്യ കുലത്തേയും നശിപ്പിക്കുമെന്നും ദുഖവും കണ്ണീരും പലായനവുമാണ് അന്തിമ ഫലമെന്നും ഈ കുട്ടികൾ വരച്ചിടുന്നു. കുട്ടികൾ ആഗ്രഹിക്കുന്നത് വെടിക്കോപ്പുകളല്ല, മറിച്ച് കളിക്കോപ്പുകൾ ആണെന്നും യുദ്ധമല്ല, സ്നേഹമാണ് വേണ്ടതെന്നും അവർ പറഞ്ഞുവെക്കുന്നു. തൃശൂർ എരുമപ്പെട്ടി സ്വദേശി സനൂജ് കെ.ജെ എന്ന ചിത്ര കലാധ്യാപകന്റെ നേതൃത്വത്തിലാണ് കുട്ടികൾ യുദ്ധത്തിനെതിരെ നിറങ്ങൾ ചാലിച്ചത്.























Tags:    
News Summary - Say No To War campaign against war by kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.