കൊയിലാണ്ടി: ഐതിഹ്യങ്ങളാൽ സമ്പുഷ്ടമാണ് വടക്കെ മലബാറിലെ പ്രശസ്തമായ പിഷാരികാവ് ക്ഷേത്രം. ക്ഷേത്രത്തെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ സ്ഥലംപിടിച്ച സമയമുഹൂർത്തങ്ങൾ ശിൽപത്തിലേക്കാവാഹിച്ച് ദീപേഷ്കൊല്ലവും കൂട്ടുകാരും ശ്രദ്ധേയരായി. ക്ഷേത്രത്തിെൻറ കിഴക്കെനടയിലുള്ള ആൽത്തറക്കുചുറ്റുമാണ് മനോഹര ശിൽപങ്ങൾ പണിതീർത്തത്.
പോർക്കലിയിൽ വൈശ്യെൻറ കൊടും തപസ്സ്, ഭഗവതീദർശനവും അരുളപ്പാടും, തെക്കൻ കൊല്ലത്തെ ക്ഷേത്രനിർമിതിയും തിരുനാന്ദകപ്രതിഷ്ഠയും, വൈശ്യപ്രമാണിമാരുടെ കപ്പനിരാസത്തിനെതിരെ രാജകൽപന, വൈശ്യപ്രമാണിമാർക്കെതിരെ നാടുവിടാനുള്ള രാജവിളംബരം, പലായനത്തിനുള്ള വൈശ്യരുടെ തയാ റെടുപ്പ്, മഹായാനത്തിനൊരുങ്ങുന്ന പത്തേമാരികൾ, ആജന്മശത്രുക്കളായ മൃഗങ്ങൾ ഒന്നിച്ചുമേയുന്ന പന്തലായനി കൊല്ലത്തെ സ്നേഹക്കാഴ്ച, ആയനിവൃക്ഷം, ക്ഷേത്രനിർമിതിക്കും താമസത്തിനും സ്ഥലം ലഭിക്കാൻ കോമത്തുവാഴുന്നവരുമായുള്ള കൂടിക്കാഴ്ച, സ്വർണ നെറ്റിപ്പട്ടത്തിെൻറ പൊരുൾ എന്നിവയെല്ലാം ശിൽപക്കാഴ്ചയിലുണ്ട്.
പരമശിവൻ, ഗണപതി, ഭദ്രകാളി, ലക്ഷ്മിദേവി, സരസ്വതി എന്നീ ദേവതകളുമുണ്ട്. ജനമനസ്സുകളെ സ്വാധീനിച്ച ഐതിഹ്യങ്ങൾ മനോഹരമായി ചിത്രീകരിക്കാൻ ശിൽപികൾക്ക് കഴിഞ്ഞു. ബാലൻ അമ്പാടി ക്ഷേത്രത്തിന് സമർപ്പിച്ചു. ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.