തിരുവനന്തപുരം: നാച്ചുറല്‍ പെയിന്റിങ്ങിൽ ലോക റെക്കോഡുകളുടെ മഹാനേട്ടം കൈവരിച്ചിരിക്കുകയാണ് ആറുവയസ്സുകാരനായ ശ്രേയസ്സ്. പട്ടം എസ്.യു.ടി ആശുപത്രിയിലെ ലബോറട്ടറി/ ബ്ലഡ് ബാങ്ക് സ്റ്റാഫായ ചരിത്രയുടെയും കൃഷിവകുപ്പ് ജീവനക്കാരനായ രാജേഷിന്റെയും മകനാണ്.
മൂന്ന് മണിക്കൂര്‍ കൊണ്ട് വരച്ച അതിമനോഹരമായ ചുമര്‍ചിത്രമാണ് ശ്രേയസ്സിെന ശ്രദ്ധേയനാക്കിയത്. ഈ ചിത്രത്തിന് 10 ലോക റെക്കോഡുകള്ക്കുപുറമെ ഒരു അവാര്‍ഡും വേൾഡ് റെക്കോഡ് യൂനിവേഴ്സിറ്റി ഡിഗ്രിയും ലഭിച്ചു. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഈ മിടുക്കന്റെ ജന്മസിദ്ധിക്ക് പ്രചോദനം കുടുംബത്തിന്റെ പ്രോത്സാഹനമാണ്. കഴിഞ്ഞദിവസം പട്ടം എസ്.യു.ടി ആശുപത്രി ശ്രേയസ്സിനെയും അമ്മയെയും ആദരിച്ചു. ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കേണല്‍ രാജീവ് മണ്ണാളി മെമെന്റോയും കാഷ് പ്രൈസും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.