കായംകുളം: ഒറ്റക്കടലാസിലെ പെൻസില്‍ ചിത്രങ്ങളിലൂടെ റെക്കോർഡ് സ്വന്തമാക്കി സിനി ഡാൽഫി റൊസാരിയോ. എ വണ്‍ വലുപ്പത്തിലുള്ള കടലാസില്‍ 108ഓളം പ്രമുഖരുടെ ചിത്രം കോറിയിട്ടാണ് സിനിയുടെ വേറിട്ട നേട്ടം. മഹാത്മാഗാന്ധി, എബ്രഹാം ലിങ്കണ്‍, പോപ്പ് ഫ്രാന്‍സിസ്, ദലൈലാമ, ജോര്‍ജ് ബുഷ്, ഇന്ദിരാഗാന്ധി, ഡോണാള്‍ഡ് ട്രംപ്, എ.പി.ജെ. അബ്ദുല്‍ കലാം, രാജാ രവിവര്‍മ്മ തുടങ്ങിയ ലോക പ്രശസ്തരാണ് ചിത്രത്തിൽ ഇടംപിടിച്ചത്.
40 മണിക്കൂറിനുള്ളിലാണ് ഇത്രയും ചിത്രങ്ങൾ വരച്ചത്. കായംകുളം ചിറക്കടവം ആന്‍റോ വില്ലയില്‍ ഡാല്‍ഫി റൊസാരിയോയുടെയും ജെസ്സിയുടെയും മകളായ സിനി (25) മുംബൈയിൽ ഐ.ടി ഉദ്യോഗസ്ഥയാണ്. ബാല്യത്തിലേ ചിത്രരചനയെ നെഞ്ചേറ്റിയെങ്കിലും 10ാം ക്ലാസ് മുതലാണ് ഗൗരവമായി സമീപിക്കുന്നത്.
മുംബൈയിലേക്കുള്ള യാത്രക്കിടയിൽ മനസ്സിൽ പതിയുന്നതെല്ലാം സിനിയുടെ ചിത്രങ്ങളായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാം പേജായ അക്രോമാറ്റിക്ക് ആര്‍ട്ടിസ്ട്രിയിലൂടെയുള്ള പ്രചാരം ഈ രംഗത്ത് കൂടുതൽ അവസരങ്ങൾക്ക് കാരണമായി. ഛായാചിത്രങ്ങള്‍ വരക്കുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
സിനിയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞ കുടുംബസുഹൃത്ത് ജ്യോതിയാണ് റെക്കൊര്‍ഡ് നേട്ടത്തിന് വഴികാട്ടിയായത്. ആദ്യ ശ്രമത്തില്‍ തന്നെ ഏഷ്യ റെക്കോർഡ്സിൽ ഇടം കിട്ടുകയും ചെയ്തു. സിനിക്ക് ചിത്രകലയിലാണ് പ്രാവീണ്യമെങ്കില്‍ സഹോദരന്‍ മനുവിന് ഫുട്‌ബാളിലും സഹോദരി മഞ്ചുവിന് അഭിനയത്തിലുമാണ് മികവ്. ലിംക ബുക്ക് ഒഫ് റെക്കോര്‍ഡ്‌സാണ് സിനിയുടെ അടുത്ത ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.