കൊച്ചി : പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സരസിന്റെ രാവിൽ മനോഹരമായ പാട്ടുകളുമായി ആവേശം തീർത്ത് സ്റ്റീഫൻ ദേവസ്സി. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പത്താം ദിനം സ്റ്റീഫൻ ദേവസിയുടെ സംഗീത വിരുന്നുമായി ആസ്വാദകർ ഏറ്റെടുത്തു.ചടുലമായ താളഭാവത്തിൽ ഗായകനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസി പാടിത്തുടങ്ങിയതും ഒപ്പം ചേർന്നുപാടിയും നൃത്തച്ചുവടുകളും കരഘോഷങ്ങളുമായി ആസ്വാദകർ ഒപ്പം ചേർന്നു.
ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരിക വിരുന്നൊരുക്കി സ്റ്റീഫൻ അരങ്ങുവാണതോടെ ആസ്വാദകരിൽ സംഗീതത്തിന്റെ പുതിയ അനുഭൂതി സൃഷ്ടിച്ചു. ന്യൂജൻ ഗാനങ്ങൾക്കൊപ്പം കേട്ടു മറന്ന നിത്യ ഹരിത ഗാനങ്ങളും ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെ സ്റ്റീഫനും സംഘവും വേദിയിൽ വിസ്മയം തീർത്തപ്പോൾ നിറഞ്ഞ കയ്യടികളോടെ പ്രായ ഭേദമന്യേ ആളുകൾ ഏറ്റെടുത്തു.
പ്രദർശന വിപണന സ്റ്റാളുകളും ഭക്ഷ്യ സ്റ്റാളുകളുമായി തുടരുന്ന സരസ് മേള പത്താം ദിനത്തിൽ എത്തിനിൽക്കുമ്പോൾ വൻ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. ജനുവരി രണ്ടുവരെ മേള തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.