അൽഐൻ: യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പേര് മുഴുവനായി അറബിയിൽ ആയിരത്തോളം തവണ എഴുതി അദ്ദേഹത്തിന്റെ ചിത്രം ടൈപ്പോഗ്രഫിയിൽ രൂപപ്പെടുത്തി തസ്ന നാലകത്ത് ശംസുദ്ദീൻ.
പേന ഉപയോഗിച്ചാണ് പേരുകൾ എഴുതിയത്. രണ്ട് മീറ്റർ ഉയരവും ഒന്നര മീറ്റർ വീതിയുമുള്ള ചാർട്ട് പേപ്പറിലാണ് മൂന്ന് ദിവസംകൊണ്ട് ഈ ചിത്രം തയാറാക്കിയത്. ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ സൂക്ഷിച്ചുവെച്ച ചിത്രം യു.എ.ഇയിലെ ഏതെങ്കിലും എക്സിബിഷൻ സെന്ററുകൾക്കോ മ്യൂസിയങ്ങൾക്കോ കൈമാറണമെന്നാണ് തസ്നയുടെ ആഗ്രഹം.
ചുമരുകളിൽ ചിത്രങ്ങൾ വരക്കുക, ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പികളും പാത്രങ്ങളും കടലാസുമുപയോഗിച്ച് വിവിധ രൂപങ്ങളുണ്ടാക്കുക, കൈയെഴുത്ത്, കാലിഗ്രഫി, പെയിന്റിങ്, പോസ്റ്റർ നിർമാണം, കാർട്ടൂൺ ഡ്രോയിങ്, തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ അധ്യാപിക.ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ കിന്റർഗാർട്ടൻ അധ്യാപികയാണ് തസ്ന. തൃശൂർ കേച്ചേരി, നാലകത്ത് ശംസുദ്ദീന്റെയും ഷാജിതയുടെയും മകളാണ്. ഭർത്താവ് ക്വാളിറ്റി കൺട്രോൾ എൻജിനീയറായ റിഷാദ് മുഹമ്മദ് ആണ്. മകൻ റിസ്വാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.