മിനിമൽ സിനിമയുടെ സ്വതന്ത്ര ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും

കോഴിക്കോട്: മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെ സ്വതന്ത്ര ചലച്ചിത്രമേളക്ക് (ഐ.ഇ. എഫ്.എഫ്.കെ.) നാളെ തിരശീല വീഴും. കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ ഇന്നലെയാണ് മേള തുടങ്ങിയത്. റഹ്മാൻ ബ്രദേഴ്സിന്റെ ഭൂതമായിരുന്നു ഉദ്ഘാടന ചിത്രം. സുധ പത്മജ ഫ്രാൻസിസ് സംവിധാനം ചെയ്ത ജിഞ്ചർ ബിസ്ക്കറ്റ് ആണ് സമാപന ചിത്രം. ടി.ദീപേഷ് സംവിധാനം ചെയ്‌ത ജൈവം, ബിധിൻബാലിന്റെ പരലോകം, ഭൂതം, ജിഞ്ചർ ബിസ്ക്കറ്റ് എന്നീ സിനിമകളുടെ വേൾഡ് പ്രീമിയറിനും (ആദ്യ പ്രദർശനം) ഫെസ്റ്റിവൽ വേദിയായി.

 

എല്ലാദിവസവും വൈകീട്ട്‌ അഞ്ച് മണിക്ക് ഓപ്പൺ ഫോറം. പ്രശസ്ത ഛായാഗ്രാഹകനായ സണ്ണി ജോസഫ് സംവിധാനം ചെയ്‌ത ഭൂമിയുടെ ഉപ്പ്, ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ ആദ്യ ഫിക്ഷൻ സിനിമ വാക്കിങ് ഓവർ വാട്ടർ എന്നീ ചിത്രങ്ങൾ ഫെസ്റ്റിവലിന്റെ പ്രത്യേകതയായിരുന്നു.  

Tags:    
News Summary - The curtain falls on Minimal Cinema's independent film festival tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.