പാപ്പിനിശ്ശേരി: കോവിഡ് മഹാമാരി സൃഷ്ടിച്ച നിയന്ത്രണങ്ങളിൽ അയവുവന്നതോടെ ഏതാനും ക്ഷേത്രാങ്കണങ്ങളിൽ തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങി.
നിയന്ത്രണങ്ങളും വിലക്കുകളും പാലിച്ചാണ് പല കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യക്കോലങ്ങൾ കെട്ടിയാടിയത്. കാവുകളും ക്ഷേത്രങ്ങളും ഉണർവിലേക്ക് കടന്നതോടെ വിശ്വാസികളും ക്ഷേത്രദർശനത്തിന് എത്തി തുടങ്ങിയിട്ടുണ്ട്.
മാങ്ങാട് എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തിെൻറ ഉപക്ഷേത്രമായ ചാമുണ്ഡി കോട്ടത്ത് കളിയാട്ടത്തിെൻറ ഭാഗമായി തെയ്യക്കോലങ്ങൾ ചൊവ്വാഴ്ച പുലർച്ചയും രാവിലെയും കെട്ടിയാടി. ധൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി, വീരൻ, മൂവാളൻകുഴി ചാമുണ്ഡി എന്നിവയാണ് കെട്ടിയാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.